Posts

Showing posts from 2010

കല്ലേലി യാത്ര

Image
കോന്നി ആനക്കൂടില്‍ നിന്നും ഞങ്ങള്‍ അടുത്ത ലക്‌ഷ്യം വീട്  വേണോ അതോ വേറെ എവിടെ  എങ്കിലും ആകണോ എന്നു ആലോചിച്ചു  . അവിടെയുള്ള റസ്റ്റോരന്റില്‍ ഇരുന്നു ഞങ്ങള്‍ അടുത്ത ഏര്‍പ്പാടിനെ പ്പറ്റി കൂലംകുഷമായി ആലോചിച്ചു . ഞങ്ങള്‍ ആറ് പേര്‍  സിറാജ് ഷാ , ഋഷി പ്രസാദ്‌ , ഋഷി കിരണ്‍ , ചന്തു കിരണ്‍ , ബിനു പിന്നെ ഞാനും  . ചിന്തിക്കുന്നതിനായി ഊര്‍ജം പകരാന്‍  ടീ വേണോ അതോ കോഫി വേണോഎന്നു ആരാഞ്ഞപ്പോള്‍ ബിനുവിന്റെ മറുപടി " എനിക്കൂ ടീ യും കോഫി യും നഹി മാലും എനിക്ക്  ജൂസ്‌  മാലും " " എന്തുവാടാ  പറഞ്ഞെ " " എനിക്കേ ടീ യും കോഫി യും വേണ്ട ജൂസ് മതി " "ഓ ശെരി . ആ പറഞ്ഞതിന്റെ അര്‍ഥം അങ്ങനെ ആയിരുന്നല്ലേ  സോറി അളിയാ ഞങ്ങള്‍ക്ക് ഹിന്ദി അറിയത്തില്ല " " സാ.... രമില്ല  വിദ്യാഭ്യാസം ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല  സംസാരിക്കാന്‍ അറിയണം " " ശെരി " "എനിക്ക്  ജൂസ് മാലും ........" ഋഷി കല്ലേലി പോയാലോ എന്നു ചോദിച്ചു അന്നേരം  ബിനു ഒരു കാര്യം പറഞ്ഞു  " വേണ്ടണ്ണാ  ഇവിടെ വേറെ ഒരു സൂപ്പര്‍ വെള്ളച്ചാട്ടമുണ്ട്   അടി പൊളിയാ ഞാന്‍ കണ്ടിട്ടുണ്ട് " " ഉള്ളതാ

കോന്നി ആനക്കൂട് .

Image
പത്തനംതിട്ട ജില്ലയില്‍ കോന്നിയില്‍ സ്ഥിതി ചെയ്യുന്ന ആനക്കൂട് . ഇത്തവണത്തെ ക്രിസ്തുമസ്  യാത്ര കോന്നിയിലേക്ക്‌  . താപ്പാനകളുടെയും കുസൃതി കൂട്ടങ്ങളുടെയും  ഇടയിലേക്ക്  ...... തികച്ചും രസകരമായ ഒരു അനുഭവം  ആനക്കൂട്ടില്‍ എത്തേണ്ട വഴി  പുനലൂര്‍ - പത്തനംതിട്ട - മൂവാറ്റുപുഴ  സ്റ്റേറ്റ്  ഹൈവേ  വഴി എത്താം .  പത്തനംതിട്ടയില്‍ നിന്നും 10  കിലോമീറ്റര്‍ .  കോന്നി കവലയില്‍ നിന്നും തിരിഞ്ഞു കഷ്ടിച്ച് ഒരു 350 മീറ്റര്‍ മാത്രമേ ഉള്ളു . അടുത്ത റെയില്‍വേ സ്റ്റേഷന്‍  തിരുവല്ല , ചെങ്ങന്നൂര്‍ . തിങ്കളാഴ്ച അവധി ആണ് . ഒരാള്‍ക്ക്  പത്തു ഉറുപ്പിക ആണ് പ്രവേശന ഫീസ്‌ , കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അഞ്ചു ഉറുപ്പികയും . മൂവി ക്യാമറക്കും ഫീസ്‌ ഉണ്ട് നൂറു ഉറുപ്പിക . കൊല്ല വര്‍ഷം 1117 , അതായത് 1942 ല്‍ ആണ് കോന്നി ആനക്കൂട് സ്ഥാപിക്കുന്നത് . എന്നാല്‍ ഒന്‍പതു ഏക്കറില്‍ ആയി  വ്യാപിച്ചു കിടക്കുന്ന ഇവിടെ ആനപ്പിടുത്തം  1810  ല്‍ തന്നെ  ആരംഭിച്ചിരുന്നു.വാരിക്കുഴി നിര്‍മ്മിച്ച്‌  അതില്‍ കാട്ടാനകളെ "ചതിച്ചു " വീഴ്ത്തി ആണ്  ആനപ്പിടുത്തം. കുഴിയില്‍ വീഴുന്ന ആനകളെ ഇവിടെ കൊണ്ടുവന്നു താപ്പാനകളുടെ ( കുങ