Posts

Showing posts from November, 2010
Image
വേണം ഒരു പുനരധിവാസ കേന്ദ്രം എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച പ്രദേശങ്ങളിലെ  സ്ഥിതി വളരെ ദയനീയമാണ് . സാധാരണക്കാരായ തോട്ടം തൊഴിലാളി കുടുംബങ്ങള്‍ ആണ് കൂടുതലും ഇര ആയിട്ടുള്ളത് . കുടുംബത്തില്‍ കുട്ടികള്‍ ആണ് കൂടുതലും എന്‍ഡോസള്‍ഫാന്‍ ദുരിതം പേറുന്നവര്‍ . അവരെ ഒറ്റക്കിട്ടിട്ടു കൂലി പണിക്കു പോകാനാവാത്ത സാധാരണ തൊഴിലാളി കുടുംബങ്ങള്‍ . സര്‍ക്കാരുകള്‍ അവരെ പുനരധിവസിപ്പിക്കുകയല്ലേ വേണ്ടത് . ദുരിത ബാധിതര്‍ക്കായി സാമൂഹ്യ ക്ഷേമ വകുപ്പ്   സൌജന്യ റേഷനും പെന്‍ഷനും നടപ്പിലാക്കിയത്‌ തികച്ചും അഭിനന്ദനീയമായ കാര്യം തന്നെ ആണ് . ശയ്യാവലംബികള്‍ ആയ എന്‍ഡോസള്‍ഫാന്‍ രോഗികളെ പരിചരിക്കുന്നവര്‍ക്ക്    മുന്നൂറു രൂപയും രോഗികള്‍ക്ക് നാനൂറു രൂപയുമാണ് നിലവില്‍ കേരള സര്‍ക്കാര്‍ നല്‍കുന്നത് . ഏതാണ്ട്  537 പേര്‍ക്ക് ഇതിന്റെ പ്രയോജനം ഉണ്ടായിട്ടുണ്ട് .  പക്ഷെ ചില വലതു പക്ഷ ജന പ്രതിനിധികള്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ  പേര് വിവരം ജില്ലാ പഞ്ചായത്ത് സെല്ലിലോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ നല്‍കിയിട്ടില്ല എന്നൊരു ആക്ഷേപം നിലവില്‍ ഉണ്ട് ഇത് കാണാതെ പോകരുത്. എല്ലാ ദു രിത ബാധിതര്‍ക്കും  ഇതിന്റെ പ്രയോജനം

എന്‍ഡോസള്‍ഫാന്‍

Image
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍  ഇനി ഏതു കേന്ദ്ര സംഘത്തിന്റെ പഠന റിപ്പോര്‍ട്ട്‌ ആണ് വരാനുള്ളത്. നൂറു കണക്കിനാളുകള്‍ മരിച്ചു,  ആയിരക്കണക്കിനാളുകള്‍ ദുരിതവും പേറി എന്നും ജീവിക്കുന്നു . ഇതൊന്നു കാണാന്‍ ജയറാം രമേശ്‌ സാറിന് കനിവ് ഉണ്ടാകുമോ ആവോ ? കാന്‍സര്‍ ബാധിച്ചു ചത്ത്‌ ജീവിക്കുന്ന എത്രയോ ജനങ്ങളെ എങ്ങനെ കണ്ടില്ലെന്നു നടിക്കും ?. ഈ രോഗ അവസ്ഥ സഹിക്ക വയ്യാതെ ആത്മഹത്യാ ചെയ്ത പാവപ്പെട്ട തൊഴിലാളിയുടെ  വീട്ടുകാരുടെ കണ്ണീര്‍ ആര് തുടയ്ക്കും ? ഹോര്‍മോണ്‍ തകരാറ് മൂലം ജീവിതം ഇല്ലാതെ പോയവരെ ആര് സാന്ത്വനിപ്പിക്കും  ? മണ്ണിലും വെള്ളത്തിലും മനുഷ്യരുടേയും മൃഗങ്ങളുടെയും രക്തത്തിലും മുലപ്പാലിലും എന്‍ഡോസള്‍ഫാന്‍തന്മാത്ര അടങ്ങിയിട്ടുണ്ട് എന്ന ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ്‌ എന്‍വയോണ്‍മെന്റിന്റെ റിപ്പോര്‍ട്ട്‌ കേന്ദ്ര മന്ത്രിമാര്‍ ഇനിയും  കണ്ടില്ല എന്നോ ? ശരീരത്തിന്റെ രോഗ പ്രതിരോധ  ശേഷി ഇല്ലാതാക്കുന്ന്‍ ഈ മാരക വിഷത്തെ ക്കുറിച്ച് ഇനി എന്താണ്  പഠിക്കേണ്ടത് ? ബുദ്ധി മാന്ദ്യവും  അംഗ വൈകല്യുവും  തുടര്‍ക്കഥ ആകുന്നതു തടയേണ്ട എന്നാണോ ? അമേരിക്കയുള്‍പ്പെടെ അറുപതിലേറെ രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ വിനാ

ഉത്സവ സ്മരണകള്‍

Image
കേരളത്തില്‍ ഉത്സവങ്ങള്‍ക്ക് തിരി തെളിയുകയായി .  ഉത്സവങ്ങള്‍ കൂട്ടായ്മ്മയുടെ ഒരു  ആഘോഷമാണ്  . ദൂരെയുള്ള ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവരും ഒത്തു കൂടും  വിഭവ സമൃദ്ധമായ സദ്യ ഒക്കെ ഉണ്ടാകും. . ഞങ്ങള്‍  ഞങ്ങള്‍   പന്തളം   nss college -ല്‍ ഡിഗ്രി ക്ക്  പഠിക്കുന്ന  കാലയളവ്‌  .  പല  ഇടത്തുനിന്നും  വിദ്യാര്‍ഥികള്‍   പഠിക്കാനായി  എത്തി  ചേരും . മൂന്നാം    വര്‍ഷ ഡിഗ്രി കാലയളവ്‌,   സൌഹൃദവും പ്രേമവും   നന്നായി  മൂക്കുന്ന  സമയമാണല്ലോ    മൂന്നാം  വര്ഷം . ഞങ്ങളുടെ സുഹൃത്തിന്റെ വീടായ കരുനാഗപ്പള്ളിയില്‍ ഞങ്ങള്‍ ഉത്സവം കൂടാനായി പോയി .  . ഞങ്ങള്‍ ഏഴ് പേര്‍ പോകുന്നതില്‍ ഒരാള്‍ മാത്രമേ നേരെത്തെ ആ വീട്ടില്‍ പോയിട്ടുള്ളൂ . ബസ്സിറങ്ങി കുറച്ചു നടക്കണം  എന്ന് മാത്രമേ  അറിയാവൂ   .രണ്ടു വഴി ഉണ്ട് അതില്‍ ഒന്ന് ബസിറങ്ങി  കുറച്ചു ഏറെ  നടക്കണം  മറ്റൊന്ന്  കണ്ടം ( വയല്‍ ) വഴിയുള്ള എളുപ്പ വഴി . സ്വാഭാവികമായും ഞങ്ങള്‍ എളുപ്പ വഴി തിരഞ്ഞെടുക്കുമല്ലോ .   "ഞാന്‍  വന്നു  വിളിക്കണോടെ"   എന്ന്  അളിയന്‍ ചോദിച്ചതാണ്  പക്ഷെ കൂടെയുള്ള ഒരു പരമനു ( കോവാലന്‍ ) വഴി അറിയാം എന്നുള്ളത് കൊണ്ടു ഞങ്ങള്‍ വിനയപൂ

കരാട്ടെ , കുങ്ങ്ഫു , കളരി , ഗുസ്തി ................

Image
     ബാ ല്യ- കൌമാര കാലത്തേ ഏതൊരു ആളിന്റെയും  സ്വപ്നങ്ങളില്‍   ഒന്നാണ്  കരാട്ടെ , കുങ്ങ്ഫു , കളരി , ഗുസ്തി ഇവയില്‍ ഒന്ന് പഠിക്കുക എന്നത് ,  എന്നിട്ട് ഉടക്കുന്നവന്റെ  മൂക്കിനിട്ട്  ഒരു ചാമ്പ് ചാമ്പുക.എന്നതും  ഈ അഭ്യാസങ്ങള്‍ പഠിപ്പിക്കുന്നവരോടും  മസില്‍ നന്നായി പെരുപ്പിച്ചു നടക്കുന്നവരോടും നമുക്കൊരു ആരാധന സ്വാഭാവികമായും ഉണ്ടാകും ശെരി അല്ലേ ... അത്തരം ഒരു വിഷയത്തിലേക്ക് വരാം.      എ ന്റെ ഒരു സുഹൃത്തിന്റെ അമ്മാവന്‍ വലിയ ഒരു കരാട്ടെ മാസ്റ്റര്‍ ആണ് ,  തികഞ്ഞ ബ്രെഹ്മചാരിയും. പുള്ളിക്കാരനെ ക്കുറിച്ച് പറഞ്ഞാല്‍  ആറടി അഞ്ചിഞ്ചു പൊക്കം ,  ഉരുണ്ട മസില്‍,  വെളുത്ത  ഡ്രെസ്സിനോട്  വല്ലാതെ കണ്ടു ആഭിമുഖ്യം . മദ്യപിക്കില്ല , പുക വലിക്കില്ല യാതൊരു വിധ ലഹരിയും ഉപയോഗിക്കില്ല . പക്ഷെ ആഹാര പ്രിയന്‍ ആണ്  അതിനോട്  അടങ്ങാത്ത ആവേശമാണ് . ഒരു വിട്ടു വീഴ്ചയുമില്ല . നമ്മള്‍ ചെറുകെ ഒന്ന് പൊക്കി വിട്ടാല്‍ മതി എന്തോ വേണേലും സാധിക്കും. പക്ഷെ ഒരു കാര്യമുണ്ട് വിവാഹം എന്ന് കേള്‍ക്കുന്നതേ കലിയാ . വയസു 48 ആയെങ്കിലും വിവാഹം എന്ന മൂരാച്ചി ഏര്‍പ്പാട് പുള്ളി വെറുത്ത സംഭവമാണ് . പുള്ളിക്കാരന്റെ ഒരു രണ്ടു പല്ല്,  ലേശം

ആര്‍ യു മലയാളീസ്.....................?

Image
      മ നുഷ്യര്‍ ആരായാലും, " ഇനി വേണ്ട, മതി "  എന്ന് പറയുന്ന ഒരു കാര്യമേ ഉള്ളു അത് ആഹാരമാണ് . ആഹാരം വയറു നിറച്ചു കഴിച്ചാല്‍ പിന്നെ ആരായാലും പിന്നെ വേണം എന്ന് പറയാറില്ല  പക്ഷെ പണമായാലും കാറായാലും സ്വര്‍ണ്ണമായാലും വേറെ എന്ത് തന്നെ ആയാലും ഇനിയും വേണം വേണം എന്നേ പറയൂ  "മതി" എന്ന് ആരും പറയാറില്ല ശെരിയല്ലേ...................       ഇ നി സംഭവത്തിലേക്ക് വരാം    വീണുകിട്ടിയ ഒരു അവധി ക്കാലം ആഘോഷിക്കാന്‍ സുഹൃത്തുക്കളോടൊപ്പം ഇത്തവണ മൈസൂര്‍ പോകാനായി തീരുമാനിച്ചു . അങ്ങനെ  ഞങ്ങള്‍ അഞ്ചു സുഹൃത്തുക്കള്‍ മൈസൂറിനു പോയി . എല്ലാവരും നേരത്തെ പോയിട്ടുണ്ടെങ്കിലും,  ഇന്റര്‍നെറ്റില്‍ നോക്കി താമസിക്കെണ്ടാതായ ഹോട്ടലുകളുടെ ലിസ്റ്റ് ഒക്കെ എടുത്തു  വ്യത്യസ്ത ആഹാരം കിട്ടുന്ന ഹോട്ടലുകളുടെ പേരും സ്ഥലവും ഒക്കെ പ്രിന്റ്‌ എടുത്തു ആണ് യാത്ര .  ഈ ബാച്ചിലെഴ്സിന്റെ  ഓരോരോ പ്രോബ്ലംങ്ങളെ .............       അ ങ്ങനെ ഞങ്ങള്‍ മൈസൂരില്‍ എത്തി . ആദ്യ  രണ്ടു ദിവസങ്ങള്‍ ഒരു കുഴപ്പവും ഇല്ലാതെ പോയി . ഇപ്പോഴും മൈസൂര്‍ സൂ കാണുമ്പോള്‍ ഓര്മ വരുന്നത്   കോളേജ്  ടൂര്‍ ആണ് . അവസാന വര്ഷം ബി. എസ് .സി . കാലയളവ്‌ , സുനാമി വീശിയ

ഇല്ല സാറെ .... ഞാന്‍ അങ്ങനെ ചെയ്യത്തില്ല സാറെ.....

കോളേജില്‍ പഠിക്കുന്ന സമയത്തെ പുഷക്കര കാലം  students only ബസില്‍ ആഘോഷിച്ചു അറുമാദിച്ചു പോകുന്ന ടൈം . ബെസ്റ്റ് സമയമാണണ്ണാ  ബെസ്റ്റ് സമയം രാവിലത്തെ ഇടിയും തൊഴിയും കളിയും കാര്യവും പ്രേമം മുളക്കുന്നതും ചീറ്റുന്നതും തളിരിടുന്നതും വാടുന്നതും എല്ലാം students only ബസില്‍ ആണ്  ഇവിടെയാണ് സംഗതി അരങ്ങേറുന്നത് . കഥാപാത്രം ആളൊരു പൊടി സുന്ദരിയാണ്  ലേശം ജാടയും വേലയും കയ്യില്‍ ഉണ്ട്  ഭൈമീ കാമുകന്മ്മാര്‍ കൂടുതല്‍ ഉണ്ടെന്നു സാരം കഥാപാത്രത്തിന്റെ പേര്  ഇസബെല്ല  . കഥാപാത്രം കെ എസ് ആര്‍ ടി സി  ബസില്‍ കയറുമ്പോഴേ അണ്ണന്‍മ്മാരെല്ലാം  കൂടി ബസില്‍ കയറു കയുള്ളൂ  സുന്ദരി ബുസില്‍ കയറി പുറകാലെ അണ്ണന്‍ മ്മാരും കയറി കണ്ടക്ടര്‍ ബെല്ല് കൊടുത്തു  അങ്ങനെ ബസ്‌ പന്തളം ലക്ഷ്യമാക്കി അടൂരില്‍ നിന്നും വിട്ടു  സുന്ദരിയുടെ പുറകില്‍ നിന്ന് പഞ്ചാര കലക്കാന്‍ യോഗം കിട്ടിയ വിമല്‍ കുമാര്‍  ലോകം കീഴടക്കിയ അലക്സാണ്ടര്‍ ചക്രവര്‍ത്തിയെ പോലെ നെഞ്ചും വിരിച്ചു നിന്നു രണ്ടു മൂന്നു കിലോമീറ്റര്‍ അങ്ങനെ പോയി ഇതിനിടക്ക് അവര്‍ ഒരു പാട് കാര്യങ്ങള്‍ പങ്കു വെച്ചു   കോമണ്‍ വെല്‍ത്ത്  ഗെയിംസ് , മുല്ലപ്പെരിയാര്‍ അണക്കെട്ട്,  രാഹുല്‍ ഗാന്ധി

" ഭ്....ഭാ പന്ന കുബേര്‍ പഞ്ഞി .................................... മോനെ:

രാവിലെ ബഷീറിക്കാന്റെ ചായക്കടയില്‍ ചായ കുടിച്ചു  കൊണ്ടിരുന്നപ്പോള്‍ ആണ് സദാശിവന്‍ പിള്ള യവര്കള്‍ക്ക്  താനിന്നലെ എടുത്ത ലോട്ടറി യുടെ റിസള്‍ട്ട്‌  ഇന്നത്തെ പത്രത്തില്‍ ഉണ്ടെന്നു ഭൂതോദയം ഉണ്ടായതു . അപ്പോള്‍ തന്നെ ശ്രീമാന്‍ പിള്ള പത്രത്തില്‍ സ്പോര്‍ട്സ് പേജില്‍ സാനിയ മിര്‍സാ കൊച്ചിന്റെയോ വല്ല സയിന കൊച്ചിന്റെയോ പടമുണ്ടോ  എന്ന് സസൂക്ഷ്മം പേപ്പര്‍ അരിച്ചു പെറക്കുന്ന കുളത്തിന്റെ കിഴക്കേതിലെ രാമകൃഷ്ണന്‍ മേശരിയുടെ  രണ്ടാമത്തെ വാര്‍പ്പായ സന്തോഷ്‌ കുമാരനോടു മൊഴിഞ്ഞു " ഡേയ് ..... പയ്യനെ, ആ ലോട്ടറിയുടെ നറുക്കെടുപ്പ്  ഒന്ന് നോക്കിയേടെ.... വല്ലതും അടിച്ചോന്നു ഒന്ന് നോക്കട്ട്  ....ദാ നമ്പര്‍ പിടിച്ചോ "  സന്തോഷ്‌ കുമാരന്‍ റിസല്‍ട്ടിലോട്ടു  മുങ്ങാം കുഴിയിട്ട് നോക്കിയിട്ട് വന്നിട്ട് ധീരോദാത്തമായ ഒരു പ്രഖ്യാപനവും അങ്ങട്  നടത്തി " 'ഇല്ല ........ കൊച്ചാട്ടാ' എന്ന്  സമക്ഷവും 'ഈ മൂപ്പില്സിനു  വേറെ പണിയോന്നുമില്ലിയോ' എന്ന് മനസിലും മൊഴിഞ്ഞു . ഈ മൊഴി കേട്ടയുടനെ ശ്രീമാന്‍ സദാശിവന്‍ പിള്ളൈ " ഛെ .. അല്ലേലും നമ്മള്‍ ക്കൊന്നും ഈ പുല്ലു അടിക്കില്ലാലോ... " എന്ന് മറു മൊഴി നല്‍കി

എന്തുവാ ടീച്ചറെ .....എന്തുവാ ഈ ചെറുക്കന്‍ വായിച്ചതു ?

പ്രൈമറി സ്‌കൂള്‍  അധ്യാപനത്തിന്റെ രസ ചരടുകള്‍ കോര്‍ത്തിണക്കിയ ഒരു ചിത്ര മായിരുന്നു ' ദൂരെ ദൂരെ ഒരു കൂട് കൂട്ടാം ' അതില്‍ മോഹന്‍ ലാല്‍ അഭിനയിച്ച ഒരു പ്രൈമറി സ്‌കൂള്‍  അധ്യാപകന്റെ ഇംഗ്ലീഷ് പ്രാവീണ്യം ( സാള്‍ട്ട് മാംഗോ ട്രീ = ഉപ്പുമാവ് )    ശെരിക്കും എല്ലാവരെയും ചിരിപ്പിക്കുകയും ഒപ്പം ഒരു പ്രൈമറി സ്‌കൂള്‍  അധ്യാപകന്റെ ഇംഗ്ലീഷ്  നിലവാരത്തെ  വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അല്‍പ്പം അതിശയോക്തി ഉണ്ടെങ്കിലും അതില്‍ പറയുന്ന ചില കാര്യങ്ങള്‍ സത്യമാണ്  അതിന്റെ ഒരു കഥയിലേക്ക്‌ വരാം കൊച്ചാലുംതറ എല്‍.പി സ്കൂളിന്റെ മൂനാം ക്ലാസ്സില്‍ സൌദാമിനി ടീച്ചര്‍ ഇംഗ്ലീഷ് പഠിപ്പിക്കന്നു. അന്ന് ജൂണ്‍  5 ലോക പരിസ്ഥിതി ദിനമാണ്  . ബോര്‍ഡില്‍  NATURE  എന്ന് എഴുതിയിട്ടുണ്ട്.   മൂന്നാം ക്ലാസ്സ്‌ എ ഡിവിഷനിലെ കെ. അരുണ്‍ കൃഷ്ണനെ എണീപ്പിച്ചിട്ടു ടീച്ചര്‍ ബോര്‍ഡില്‍ എഴുതിയേക്കുന്നത്‌   വായിപ്പിച്ചു അരുണ്‍കൃഷ്ണന്‍  വായിച്ചു  നട്ടൂറി . ഇത് കേട്ട് കൊണ്ടാണു ഹെഡ് മാസ്റ്റര്‍  താമരാക്ഷന്‍ പിള്ളൈ സാറ്  ക്ലാസിലോട്ടു  കയറി വരുന്നത്  സാറിത് കേട്ട് ഞെട്ടി എന്നിട്ട്  ടീച്ചറിനോട് ചോദിച്ചു എന്തുവാ ടീച്ചറെ .....എന്തുവാ ഈ ചെറ

ഏഴിലം പാല പൂത്തു

Image
ഏഴിലം പാല പൂത്തു...............   അതെ, മലയാളക്കരയാകെ വശ്യ സുഗന്ധവും പരത്തി ഏഴിലം പാല പൂത്തുലഞ്ഞു. നാട്ടിന്‍ പുറങ്ങളിലും പല വഴിയോരങ്ങളിലും  മാദക  സുഗന്ധവും പേറി നില്‍ക്കുന്ന ഏഴിലം പാല തുലാമാസത്തില്‍ ആണ് പൂക്കുന്നത്.  മു ത്തശ്ശി കഥകളിലെ ഭീതി നിറഞ്ഞ സാന്നിധ്യമാണ് ഏഴിലം പാല . പാലപ്പൂവിന്റെ മണം ഒഴുകി വരുന്ന രാത്രികളില്‍ പാലയില്‍ വസിക്കുന്ന യക്ഷി വഴിയാത്രക്കാരെ വശീകരിച്ചു  പാലമരത്തിലേക്ക്   കൊണ്ടു പോയി രക്തം ഊറ്റി   കുടിക്കുമെന്നും പിറ്റേന്ന് രാവിലെ ആളിന്റെ എല്ലും മുടിയും മാത്രമേ കിട്ടുകയുള്ളൂ  എന്നുമുള്ള മുത്തശ്ശി കഥകള്‍ ആരിലും ചെറുപ്പകാലത്ത് ഭീതി ഉയര്‍ത്തുന്നതായിരുന്നു . കൂടാതെ പാലമരത്തില്‍ ഗന്ധര്‍വന്‍ വസിക്കുന്നുവെന്നും ഗന്ധര്‍വന്‍പെണ്‍കിടാങ്ങളെ പ്രലോഭിപ്പിക്കുമെന്നുമുളള കഥകളും ഉണ്ടായിരുന്നു . പാല പൂക്കുമ്പോള്‍  ആ മണമേറ്റ്   പാമ്പുകള്‍ പാലച്ചുവട്ടില്‍ എത്തുമെന്നുമുള്ള വിശ്വാസവും ഉണ്ട്  ഒരുപക്ഷെ കേരളത്തിലെ ഒട്ടു മിക്ക കാവുകളിലും  പാലയുണ്ട് എന്നതാവാം അതിനു കാരണം   പക്ഷെ എന്ത് തന്നെ ആയാലും ഈ വശ്യ സുഗന്ധം ഏതൊരാളിലും ഒരു നിശബ്ദ റൊമാന്‍സിന്  വഴി തെളിക്കും എന്നതില്‍ സംശയമില്ല.    മ ഴക്കാലം

എന്താ അസുഖം .............................................. ?

Image
പന്തളം എന്‍. എസ് .എസ് കോളേജ് ,  പ്രീ ഡിഗ്രി , ഡിഗ്രി പൊളിച്ചടുക്കിയത്‌  ഇവിടെയാണ് . കലാലയ ജീവിതം , ജീവിതത്തില്‍ സുഖമുള്ള ഒരു ഓര്‍മ്മയാണ്  അല്ലേ?.   വിശേഷിച്ചു ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ്  കോളേജ് വിദ്യാഭ്യാസം .   പ്രീ ഡിഗ്രി പോയതോടെ കോളേജിന്റെ ഗ്ലാമര്‍ പോയി എന്ന് ആരും സമ്മതിക്കും . കോളേജ്  വിദ്യാഭ്യാസ കാലത്തേ ചില ഓര്‍മ്മകള്‍ പങ്കു വെയ്ക്കാം . സുഖമുള്ള ഓര്‍മ്മയോടൊപ്പം മനസില്‍ നൊമ്പരമുണര്‍ത്തുന്ന ചില ഓര്‍മ്മകളും ഉണ്ട് .  ഡിഗ്രി കാലയളവില്‍ ഉണ്ടായ ചില  ചെറിയ ചെറിയ നേരമ്പോക്കുകളിലേക്ക് വരാം .  ഒരു കാര്യം സംശയമില്ലാതെ എല്ലാവരും സമ്മതിക്കും ഇനി ആരൊക്കെയാ ,എന്തൊക്കെയ,  ആനയാ , കൂനയാ എന്നൊക്കെ പറഞ്ഞാലും ഫസ്റ്റ് ഇയര്‍ എന്നും ഫസ്റ്റ്  ഇയറാ . അതില്‍ ആര്‍ക്കും സംശയമില്ലേ?  ഇല്ലല്ലോ ?   അതാണ് !  ഡിഗ്രി മൂന്നാം വര്ഷം കോളേജില്‍ ചെരക്കുന്ന കാലയളവ്‌  . ഏതാണ്ടൊരു ഓഗസ്റ്റ്‌  മാസം . ഫസ്റ്റ്  ഇയറിലെ കുഞ്ഞുങ്ങള്‍ ചിത്രശലഭങ്ങളെ പ്പോലെ പാറിപ്പറക്കാന്‍  വന്നു തുടങ്ങി .   പ്രീ ഡിഗ്രി കോളേജില്‍ നിന്നും പോയതോടെ  ഡിഗ്രിക്കായി കോളേജില്‍ വരുന്നവര്‍ക്കാര്‍ക്കും മുന്‍പരിചയം ഇല്ലാലോ  അതിനാല്‍ സെക്കന്റ്‌ ഇയര്‍കാരനും  തേര്‍

അയ്യോ .. അയിനകൊണ്ട്‌ ഞാനെന്തരു പറഞ്ഞു ടീച്ചറെ .

തിരുവനന്തപുരം പോയിട്ടുള്ളവര്‍ എല്ലാവരും ഒരു പോലെ സമ്മതിക്കുന്ന ഒരു കാര്യമുണ്ട്  ഓട്ടോക്കാര്‍ എന്ന് പറഞ്ഞാല്‍ അത്  തിരുവനന്തപുരത്തെ ഓട്ടോക്കാര്‍ ആണ്  ഓട്ടോക്കാര്‍ . "കൊലയോടെ അറക്കുക" എന്നത്  എങ്ങനെ ആണ് എന്ന് നമുക്ക്  അവര് ബോധ്യമാക്കി തരും. എന്നാല്‍ എല്ലാവരും ഇങ്ങനെ ആയിരിക്കണമെന്നില്ല . മീറ്റര്‍ ഇട്ടു ചെറിയ ഓട്ടം ഓടില്ല എന്നുമാത്രമല്ല ഇര തിരുവനന്തപുരത്ത്  ആദ്യമാണെന്ന് ബോധ്യപ്പെട്ടാല്‍ പിന്നെ അവര് 2 സെക്രടറിയേറ്റും 3  ചന്ദ്ര ശേഖരന്‍ നായര്‍   സ്റ്റേഡിയം  2 പാളയം 3 ഇന്ത്യന്‍ കോഫി  ഹൌസ്  ഇവ കാണിക്കും അത് തര്‍ക്കമില്ല . ഇനി മീറ്റര്‍ ഇട്ടാലോ ഉള്ള  ഊട് വഴി എല്ലാം ഓടിച്ചേ നമ്മളെ കൊണ്ടു ചെന്ന് എത്തിക്കൂ . അതുകൊണ്ട് തന്നെ തിരുവനന്തപുരം എത്തി ഓട്ടോ വിളിച്ചാല്‍ ഉടനെ തന്നെ ചെയുന്ന പരിപാടി വണ്ടിയേല്‍ കയറിയാല്‍ പിന്നെ ലോക കാര്യങ്ങള്‍ പറയുമ്പോള്‍ " അണ്ണാ , എന്തരു , സൊഖം , മഴകള് , മറ്റും , തന്നെ, ഓ ........." തുടങ്ങിയേ മൊഴിയൂ   കാരണം അനുഭവം ആണല്ലോ ഗുരു  ഇത്  കടുവയെ പിടിച്ച കിടുവയുടെ കഥയാണ് . മനുഷ്യന് കഷ്ട്ട കാലം തുടങ്ങുമ്പോള്‍ ചെയ്യുന്ന 2 കാര്യങ്ങള്‍