മത്തായിച്ചനും ഒരു കപ്പു കള്ളും

അവസാനം ഒരു കാര്യം കുര്യാക്കോസച്ചനു  മനസിലായി മത്തായിച്ചന്റെ വെള്ളമടി പൂര്‍ണ്ണമായും നിര്‍ത്താന്‍ ദൈവം തമ്പുരാന്‍ വിചാരിച്ചാലും നടക്കത്തില്ല അപ്പോള്‍ പ്പിന്നെ ഒരു കാര്യമേ ഉള്ളു മദ്യപാന അളവ് കുറച്ചു കുറച്ചു കൊണ്ടു വരുക. 
അച്ഛന്‍ ഒരു  ദിവസം അതിരാവിലെ മത്തായിച്ചന്റെ വീട്ടില്‍ ചെന്നു. മുട്ടി വിളിച്ചു.  കണ്ണും തിരുമ്മി പുറത്തോട്ടു വന്ന മത്തായിച്ചന്‍ കണി കണ്ടത്  കുര്യാക്കോസച്ചനെ. 
മത്തായിച്ചനു എസ്കേപ്പകാന്‍  സമയം കിട്ടുന്നതിനു മുന്‍പ്  അച്ഛന്‍ കയ്യോടെ പൊക്കി . ഏലിയാമ്മ ചേട്ടത്തി ഇട്ടു കൊടുത്ത കട്ടന്‍ ചായയും കുടിച്ചോണ്ട് കുര്യാക്കോസച്ചന്‍ മത്തായിച്ചനോട്  പറഞ്ഞു   മത്തായി നീ വലിയല്ലേ ഞാന്‍ ഒരു കാര്യം പറഞ്ഞോട്ടെ " ഞാന്‍ നിന്റെ മുന്നില്‍ തോറ്റു നിന്റെ വെള്ളമടി നിര്‍ത്താന്‍ പറ്റുകേലാ എന്ന് എനിക്ക്  മനസ്സില്‍ ആയി "
ഓസ്കാര്‍ അവാര്‍ഡ്‌ കിട്ടിയ റസൂല്‍ പൂക്കുട്ടി യെ പ്പോലെ ഗദ് ഗദ കണ് ടനായിപ്പോയി നമ്മുടെ "മത്തായി പൂക്കുറ്റി".   അതിയാന്റെ  വായില്‍ നിന്നും സന്തോഷം കാരണം ഒരൊറ്റ വാക്ക് പോലും വന്നില്ല..
" മത്തായി  നീ കുടി നിര്‍ത്തണം എന്ന് ഞാന്‍ പറയുന്നില്ല പക്ഷേ ഇതു കുറയ്ക്കരുതോ മത്തായി .. നീ ഒന്ന് ആലോചിച്ചേ "
മത്തായി ആലോചിച്ചു ഈ കുര്യാക്കോസച്ചന്‍ വന്നു തേരാപ്പാര പറയുന്നതല്ലിയോ ഇത്തിരി ഒന്ന് നന്നായേക്കാം   എന്ന് കരുതി മറുപടിയും പറഞ്ഞു  " നോക്കാമച്ചോ"
" നീ ഇങ്ങനെ കണ്ട വാറ്റുകാരുടെ അടുത്ത് ചെന്നു മൂലവെട്ടിയും പ്രാഞ്ചിയേട്ടനും ആനെമയക്കിയും അടിച്ചു നടക്കാതെ  കള്ള് മേടിച്ചു കൊണ്ടു വന്നു വീട്ടില്‍ വെച്ചു അടിച്ചാല്‍ പോരായോ അതാവുമ്പം  കരക്കാര് അറിയത്തില്ലലോ  "   
" ഇനി അതെ ഉള്ളച്ചോ "   
കുര്യാക്കോസച്ചന്‍ " മത്തായി , മദ്യപാനം തുടങ്ങിയ ഒരാള്‍ക്ക് ഒരിക്കലും പൂര്‍ണ്ണമായും മദ്യപാനം നിര്‍ത്തുവാന്‍ പറ്റുകയില്ല "
" ശെരിയാ അച്ചോ "
" അത് കൊണ്ടു  മത്തായി ഇനി മുതല്‍  കള്ള് കുടിക്കണമെന്നു തോനുകയാണെങ്കില്‍  ഒരു കപ്പു കള്ള് മാത്രമേ കുടിക്കൂ എന്നും അത് വീട്ടില്‍ വെച്ചു മാത്രമേ കുടിക്കൂ എന്നും  ബൈബിള്‍  തൊട്ടു   സത്യം ചെയ്യണം "
അത് കേട്ടു എലിമിനേഷന്‍ റൌണ്ടില്‍ എസ് എം എസ് കിട്ടാതെ പുറത്തായ മത്സരാര്‍തഥിയെ പ്പോലെ മത്തായി ഞെട്ടി . അവസാനം കുര്യാക്കോസച്ചന്‍ നമുക്കിട്ടു എട്ടിന്റെ പണി തന്നല്ലോ , കര്‍ത്താവെ ഇറങ്ങി ഓടാനും പറ്റത്തില്ലല്ലോ ഇനി എന്തോ ചെയ്യും . എന്നാല്‍ എലിമിനേഷന്‍ റൌണ്ടില്‍ എസ് എം എസ് കിട്ടി ഇന്‍ ആയ മത്സരാര്‍തഥിയെ പ്പോലെ,  ഏലിയാമ്മ ചേട്ടത്തി കേട്ട പാതി കേള്‍ക്കാത്ത പാതി  വേദ പുസ്തകവും കൊണ്ടു  ഫോര്‍ ഹണ്ട്രഡു മീറ്റര്‍ റിലെ ഓട്ടമത്സരത്തില്‍ ഓടുന്ന സ്പീഡില്‍ ഉമ്മറത്ത്‌ എത്തി ബാറ്റന്‍ കൈമാറുന്നത് പോലെ   വേദപുസ്തകം കുര്യാക്കോസച്ചന്റെ  കയ്യില്‍ കൊടുത്തു  ദീര്‍ഘ നിശ്വാസം വിട്ടു . ( അതോ മത്തായിച്ചന്‍ ഇന്നു മുതല്‍ തന്റെ പുറത്തിട്ടു പെര്ഫോര്‍മന്സു റൌണ്ട് നടത്തില്ല എന്നതിന്റെ ആശ്വാസമാണോ എന്തോ ? )
അങ്ങനെ അവസാനം കുര്യാക്കോസച്ചന്‍ മത്തായിച്ചനെ കൊണ്ടു സത്യം ഇടീപ്പിച്ചു. " കള്ള് കുടിക്കണമെന്ന് തോന്നിയാല്‍ കണ്ട കൂതറ സാധനം അടിച്ചു  വഴി വാക്കിലൂടെ ആടി ആടി   നടക്കാതെ കള്ള്  മേടിച്ചോണ്ട് വന്നു വീട്ടില്‍ വെച്ചു മാത്രമേ കുടിക്കൂ എന്നും അതും സൂക്ഷം ഒരു കപ്പു മാത്രമേ അടിക്കൂ എന്നും"  പറയിപ്പിച്ചു കളഞ്ഞു .
എന്നാലും ഇതിത്തിരി അന്യായ ചെയ്തായി പ്പോയി  കുര്യാക്കോസച്ചാ
പക്ഷേ അന്ന് രാത്രി ഏതാണ്ട് ഒരു ഒന്‍പതു മണി ആയിക്കാണും  പള്ളിമേടയില്‍  കുര്യാക്കോസച്ചന്റെ മുറിക്കു മുന്നില്‍ വലിയ വായില്‍ നില വിളിച്ചും കരഞ്ഞും പിഴിഞ്ഞും  ഏലിയാമ്മ ചേട്ടത്തി ആര്‍ത്തലച്ചെത്തി   
" എന്നാലും എന്റെ അച്ചോ അച്ഛന്‍ എന്നോടീ ചതി  ചെയ്തല്ലോ  "
" എന്നതാ ഏലിയാമ്മേ ഞാന്‍ എന്നാ ചതിയ നിന്നോട് ചെയ്തത് ? , ആള്‍ക്കാര്  കേട്ടാല്‍ എന്നാ പറയും "
" അച്ചോ അച്ഛനല്ലിയോ അച്ചോ അങ്ങേരെ കൊണ്ടു സത്യം ഇടീപ്പിച്ചത്‌ "
" അതെ അതിനു എന്നാ ഏലിയാമ്മേ" 
" അങ്ങേരോട് കള്ള് കുടിക്കേണ്ടപ്പോള്‍  ഒരു കപ്പു കള്ള് കുടിക്കാന്‍ അച്ഛനല്ലിയോ പറഞ്ഞത് "
" അതും നീയും കൂടി കേട്ടതല്ലിയോ  അതിനിപ്പോള്‍ എന്തോ പറ്റിയെന്നാ  "
" അങ്ങേരു ഒരു കപ്പു കള്ള് കുടിച്ച കപ്പു ഞാന്‍ കൊണ്ടു വന്നിട്ടുണ്ട് ദാണ്ടേ അച്ഛന്‍ കണ്ടാട്ടെ "  
" ഈ കപ്പില്‍ ആണ് അച്ഛന്റെ വാക്ക് കേട്ടു കൊണ്ടു മത്തായി വെറും ഒരു കപ്പു കള്ള് കുടിച്ചത് അതും വീട്ടില്‍ കൊണ്ടു വെച്ച്"

Comments

Popular posts from this blog

ഏഴിലം പാല പൂത്തു

പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍

എന്താണ് ഈ എട്ടിന്റെ പണി ?