Posts

Showing posts from April, 2011

പോരാട്ടത്തില്‍ അണിചേരൂ ..........

എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതരുടെ ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ കണ്ട രാജ്യങ്ങള്‍ പോലും ആ മരണ വ്യാപാരിയെ തങ്ങളുടെ രാജ്യത്തുനിന്ന് വിലക്കിക്കൊണ്ട് ഉത്തരവിറക്കി ......... എന്നിട്ടും .................. നമ്മുടെ രാജ്യമോ ? മൃത്യു വാണിഭം നടത്തുന്നവന് എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുന്നു ........... പഠനങ്ങള്‍ ................... എന്‍ഡോസള്‍ഫാന്‍ ദോഷകരമാണെന്ന് ഏതെങ്കിലും പഠനസമിതി പറഞ്ഞു പോയാലോ ........ അതിന്മേല്‍ തുടര്‍ പഠനം ................. ഭൂമിയിലും അന്തരീക്ഷത്തിലും ജലത്തിലും ........ എന്തിന് അമ്മമാരുടെ മുലപ്പാലില്‍ പോലും മരണം അതിന്റെ വിഷ രസനകള്‍ ചുഴറ്റി നിര്‍ബാധം താണ്ഡവം നടത്തുന്നു ......... ഭരണകൂടം ബധിര കര്‍ണങ്ങളുമായി സുഖ സുഷുപ്തി തുടരുന്നു ...... അവരുടെ ബധിരതക്കെതിരെ നാം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ......... ഉണരൂ ..... പ്രതികരിക്കൂ ........... നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നുണ്ടെങ്കില്‍ ....... ഇന്ത്യയില്‍ നിന്നും ഈ മരണ വ്യാപാരിയെ തുടച്ചു നീക്കാനുള്ള പോരാട്ടത്തില്‍ അണിചേരൂ .......... ഡി വൈ എഫ് ഐ പത്തനം

BAN ENDOSULAFN

Image

BAN ENDOSULAFN

Image

കണ്ണേ മടങ്ങുക

Image
ചെമ്മണാമ്പതി മാന്തോപ്പിനിടയിലൂടെ പോയാല്‍ ചുമട്ടുതൊഴിലാളിയായ മണിയുടെ വീട്ടിലെത്താം. ഈ വീട്ടിലാണ് ത്വക്‌രോഗിയായ ഒന്നര വയസ്സുള്ള ജയചന്ദ്രനുള്ളത്. മണി- സെല്‍മ ദമ്പതിമാരുടെ മൂന്നാമത്തെ കുട്ടിയാണ് ജയചന്ദ്രന്‍. ആദ്യത്തെ കുട്ടി ഇതേപോലെ ത്വക്‌രോഗം ബാധിച്ച് മരിച്ചു. എത്രയോ തലമുറയായി ഈ മണ്ണില്‍ കഴിഞ്ഞു കൂടുന്നവരാണിവര്‍. അവരുടെ പരമ്പരയില്‍ ആര്‍ക്കും ഇങ്ങനെയൊരു അവസ്ഥ മണിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.   

വേദന പകരുന്ന കണ്ണുകള്‍

Image
പ്രകാശം പരത്തുന്ന കണ്ണുകളാണ് രഞ്ജിത (6) യുടേത്. സെറിബ്രല്‍ പാള്‍സിയാണ് അവളുടെ രോഗം. ചുറ്റുപാടും നടക്കുന്ന കാര്യങ്ങളോട് വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ പ്രതികരിക്കാനാകാത്ത അവളുടെ കണ്ണുകളില്‍ എല്ലാമുണ്ട്. ബുദ്ധിയുള്ള കുട്ടിയാണവള്‍. ദുരിതമേഖലകളിലൂടെയുള്ള ദിവസങ്ങള്‍ നീണ്ട യാത്രകളില്‍ ഏറ്റവും വേദന പകര്‍ന്ന മുഖങ്ങളിലൊന്ന്. മകളെ പ്രസവിച്ചശേഷം അമ്മ ശുഭലക്ഷ്മി തോട്ടംപണി നിര്‍ത്തി. ഏലത്തോട്ടത്തിലായിരുന്നു പണി. കുഞ്ഞുരഞ്ജിത വയറ്റില്‍ കിടക്കുമ്പോള്‍ എട്ടുമാസംവരെ കീടനാശിനികള്‍ക്കിടയിലായിരുന്നു. ഭര്‍ത്താവ് കുമാരവേലുവിന് കൂലിപ്പണിയാണ്. രണ്ടാമത്തെ മകളാണ് രഞ്ജിത. എപ്പോഴും അവളെ നോക്കാന്‍ ഒരാള്‍ വേണം. റോഡിനോടു ചേര്‍ന്ന വീടിന്റെ ഒരു മുറി കൊച്ചുപീടികയാക്കി

കനമുള്ള നോട്ടങ്ങള്‍

Image
മുതലമട പഞ്ചായത്തിനടുത്തുള്ള കൊല്ലങ്കോട് പഞ്ചായത്തിലെ ബംഗ്ലാവ് മേട്ടിലാണ് ശരണ്യയും (7) ജ്യേഷ്ഠന്‍ സഞ്ജുവും (14) താമസിക്കുന്നത്. വീട്ടിലെത്തുമ്പോള്‍ ശരണ്യയെ കുളിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അമ്മ രുഗ്മിണി. ഉടലിനേക്കാള്‍ വലിയ തലയുള്ള ശരണ്യക്ക്, ഇരിക്കാന്‍ വിഷമമാണ്. തലയുടെ ഭാരം ഉടലിന് താങ്ങാന്‍ പറ്റില്ല. അതുകൊണ്ട് കൈപൊട്ടിയ ഒരു കസേരയുടെ മേലെ ശരണ്യ ഇരിക്കുകയല്ല, കിടക്കുകയാണ്. നാലു കുട്ടികളില്‍ മൂന്നാമത്തവളാണ് ശരണ്യ. രുഗ്മിണിയുടെ ആദ്യകുട്ടി സഞ്ജുവിനുമുണ്ട് പ്രശ്‌നം. ബുദ്ധിവികാസമില്ല. മകന്റെ പേരിലുള്ള വേദന തിന്ന് കഴിയുമ്പോഴാണ് വീണ്ടും വേദന നല്‍കാന്‍ കുഞ്ഞുശരണ്യ വരുന്നത്. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ചന്ദ്രന്‍ ലക്ഷദ്വീപിലാണ്. രോഗികളായ രണ്ടു കുട്ടികളെയും കൊണ്ട് ഉഴലുകയാണ് രുഗ്മിണി.'

എന്‍ഡോസള്‍ഫാന്റെ കളിപ്പാട്ടങ്ങള്‍

Image
കാസര്‍കോട്ടെ കുന്നിന്‍പരപ്പുകളില്‍ ആകാശത്തുകൂടി മരുന്നടിച്ച് ഇടയ്ക്കിടെ കടന്നുപോകുന്ന വലിയ പക്ഷിയെ (ഹെലികോപ്ടര്‍) കാണാന്‍ കൂട്ടംചേര്‍ന്ന് ആഘോഷപൂര്‍വം ഓടിപ്പോയ ഒരു തലമുറയുണ്ടായിരുന്നു... ബാല്യത്തിന്റെ കുതൂഹലങ്ങളൊഴിഞ്ഞു. ആഘോഷങ്ങളടങ്ങി. ലോഹപ്പക്ഷി വട്ടമിട്ടു പറന്ന ഇടങ്ങളില്‍ ദുരിതങ്ങളുടെ കാഹളം മുഴങ്ങുകയാണ്. അജ്ഞാത രോഗങ്ങളും മരണവുമായി അത് ഒരു തലമുറയെ മുഴുവന്‍ വേട്ടയാടുന്നു. ബോവിക്കാനത്തിനടുത്തുള്ള മുതലപ്പാറയില്‍ പ്ലാന്റേഷന്‍ കെട്ടിടത്തിന് സമീപമുള്ള പാറപ്പരപ്പില്‍ ഹെലികോപ്ടര്‍ പറത്തിക്കളിക്കുന്ന കുട്ടികള്‍.'

കാലക്ഷരങ്ങള്‍

Image
ജി.എച്ച്.എസ്.എസ്. ചീമേനിയിലെ വിദ്യാര്‍ഥിയാണ് വൈശാഖ്. പത്താംക്ലാസില്‍ പഠിക്കുന്ന വൈശാഖ് ചിത്രകാരനാണ്. പക്ഷേ, രണ്ടു കൈകളുമില്ല. നന്നായി പഠിക്കും. ഞങ്ങള്‍ സ്‌കൂളിലെത്തുമ്പോള്‍ ക്ലാസ് നടക്കുകയാണ്. ക്ലാസ്മുറിയില്‍ ഡെസ്‌കില്‍ പുസ്തകംവെച്ച് കാലുകൊണ്ട് എഴുതുകയാണ് വൈശാഖ്. വടിവൊത്ത മനോഹരമായ 'കാലക്ഷരം'. വൈശാഖ് എന്‍ഡോസള്‍ഫാനെ തോല്‌പിക്കുന്നത് ഇങ്ങനെയാണ്.

മഴ നനഞ്ഞ പൂമ്പാറ്റ

Image
ബോവിക്കാനത്ത് ആലൂരിലാണ് ആയിഷത്ത് ഷാഹിന (15) യുടെ വീട്. മലഞ്ചെരിവിലൂടെ ഇറങ്ങുന്ന ദുര്‍ഘടപാത. കൂലിപ്പണിക്കാരനായ അബ്ദുള്‍റഹ്മാന്റെ ആറു മക്കളില്‍ നാലാമത്തവളാണ് ഷാഹിന. മൂത്ത സഹോദരന്‍ അഷ്‌റഫ് (22) അജ്ഞാതരോഗം വന്ന് മരിച്ചു. പത്തു വയസ്സുവരെ ആരോഗ്യവാനായിരുന്നു അവന്‍. തളര്‍ച്ചയും വിറയലും നടക്കാന്‍ വയ്യാത്ത അവസ്ഥയുമായിരുന്നു തുടക്കം. പിന്നീട് ശരീരം ക്ഷീണിക്കാന്‍ തുടങ്ങി. നെഞ്ച് വീര്‍ത്തു. വിടര്‍ന്ന കണ്ണുകള്‍ ചെറുതായി കോങ്കണ്ണായി. വൈകാതെ സ്‌കൂളില്‍ പോകാനാകാതെ കിടപ്പിലായി. അവസാനനാളുകളില്‍ കാഴ്ചയും പോയി. ഭക്ഷണം കഴിക്കാനാകാതെ, ഉറങ്ങാനാകാതെ.... ''പ്ലാന്റേഷനില്‍ മരുന്ന് തളിക്കുന്നകാലത്ത് വീടിനു മുകളില്‍ ഹെലികോപ്റ്റര്‍ വന്ന് ഇങ്ങനെ കറങ്ങും. മഞ്ഞ് പരക്കുംപോലെ മരുന്ന് (എന്‍ഡോസള്‍ഫാന്‍) വന്ന് മുറ്റത്ത് വീഴും. അക്കാലത്ത് ആലൂരിലെ പല വീടുകളിലെയും കാലികളും ആടുകളും ചത്തിരുന്നു.'' ഷാഹിനയുടെ ഉപ്പ അബ്ദുള്‍ ഖാദര്‍ ഓര്‍ക്കുന്നു. ആറാംവയസ്സിലാണ് ഷാഹിനയെയും അജ്ഞാതരോഗം പിടികൂടിയത്. ആദ്യം കണ്ണിനു മാറ്റംവരാന്‍ തുടങ്ങി. കൈയും കാലും വിറയ്ക്കാനും. കൈപിടിക്കാതെ ഇപ്പോള്‍ നടക്കാന്‍ വയ്യ. ഷാഹിനയുടെ ദുരിതകഥ മാ

കാഴ്ചയ്‌ക്കൊരു ബലി

Image
പ്ലാന്റേഷന്‍ തൊഴിലാളിയായിരുന്ന വി. അമ്പുവിന്റെ മകളാണ് കാര്‍ത്ത്യായനി. ഇപ്പോള്‍ 31 വയസ്സുള്ള കാര്‍ത്ത്യായനി പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കാഴ്ച കുറഞ്ഞുവരുന്നത് ശ്രദ്ധയില്‍ പെടുന്നത്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ പൂര്‍ണമായും അന്ധയായി. പിന്നീട് അര്‍ബുദത്തിന്റെ തേരോട്ടമായിരുന്നു ആ ശരീരത്തില്‍. വലത്തേ മാറിടം നീക്കംചെയ്തപ്പോള്‍ വയറ്റില്‍ ക്യാന്‍സര്‍ വന്‍ മുഴയായി വന്നു. അത് കഴുത്തിലേക്ക് പടരുകയാണ്. തല പിളരുന്ന വേദന. അമ്മ വെള്ളച്ചിക്ക് ഈ വേദന കണ്ടുനില്ക്കാന്‍ വയ്യ. അവിവാഹിതയായ ഈ പെണ്‍കുട്ടിക്ക് ആശ്വാസമായി അമ്മ മാത്രം. 1964-ല്‍ വെള്ളച്ചിയെ കല്യാണം കഴിക്കുമ്പോള്‍ അമ്പു പ്ലാന്റേഷനിലെ തൊഴിലാളിയായിരുന്നു. 1990-ല്‍ 55-ാം വയസ്സില്‍ മരിച്ചു. 50 വയസ്സ് മുതല്‍ ഗുരുതരമമായ പക്ഷാഘാതം വന്ന് കിടപ്പിലായിരുന്നു. അച്ഛനോടൊപ്പം ജോലിചെയ്ത പല തൊഴിലാളികളും, അവരുടെ മക്കളും രോഗികളാണെന്ന് കാര്‍ത്ത്യായനി പറയുന്നു. അമ്മ വെള്ളച്ചിക്ക് രണ്ടുകണ്ണിനും സുഖമില്ല. ആദ്യം പ്രഷര്‍ എന്നുപറഞ്ഞാണ് ചികിത്സ തുടങ്ങിയത്. പിന്നീടത് തിമിരമെന്നായി. പുറത്തേക്ക് നോക്കിയാല്‍ കണ്ണ് വട്ടംചുറ്റും. പൊട്ടിത്തെറിക്കുമ്പോലെ വേദനിക്കും. കൃഷ

BAN ENDOSULFAN CAMPAIGN: Animation video

Image
Image

വഴിയോര കാഴ്ചകള്‍

Image
സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (DAKF ) ന്റെ പ്രഥമ സംസ്ഥാന സമ്മേളനത്തിനായി ഒരു മിനി ബസ്സില്‍ ഞങ്ങള്‍ കുറെ ശിങ്കങ്ങള്‍ കോട്ടയത്തേക്ക് പുറപ്പെട്ടു . സമ്മേളനം ഒക്കെ നന്നായി കൂടി ആറ് സംസ്ഥാന ഭാരവാഹികളുമായി ഞങ്ങള്‍   പത്തനംതിട്ടയ്ക്ക് തിരിച്ചു . വഴിയില്‍ എല്ലാവരെയും ഇറക്കി...... ഇറക്കി .......... ഞങ്ങള്‍ പത്തനംതിട്ട ഗവണ്‍മെന്റ് ആശു പത്രിയുടെ മുന്‍പില്‍ വന്നപ്പോള്‍ അതിനു എതിര്‍ വശത്തായി  ചെറിയ ഒരു ആള്‍കൂട്ടം . ബസിനുള്ളില്‍ നിന്നും കയ്യും തലയും പുറത്തിട്ടു നോക്കിയപ്പോള്‍ . ഒരാള്‍ മതിലില്‍ ചിത്രം വരയ്ക്കുന്നു . ബസ്‌  അവിടെ പാര്‍ക്ക്‌ ചെയ്യാന്‍ കഴിയാത്തതിനാല്‍ ഞങ്ങള്‍ മൂന്നു പേര്‍ അവിടെ ഇറങ്ങി ടൌണില്‍  വണ്‍ വേ ആയതിനാല്‍ ഒരു ഓട്ടോ വിളിച്ചു ആശു പത്രിയുടെ മുന്‍പില്‍ എത്തി . തിരുവനന്ത പുറം സ്വദേശി ആയ സദാനന്ദന്‍ ആണ് ചിത്രകാരന്‍ . ഒരു  മുള്ള് വേലിക്കപ്പുറം ഒരു പുരയിടത്തിന്റെ അങ്ങേ അറ്റമുള്ള  മതിലില്‍ ആണ് ചിത്ര രചന . ഇനി ചിത്രങ്ങളിലേക്ക് ........  ചിത്രകാരന്‍ ചോക്ക് വെച്ച് ആണ് വരയ്ക്കുന്നത്  ചോക്ക് തീര്‍ന്നു  കൊള്ളാം അല്ലേ......  ഇതാണ്  യഥാര്‍ത്ഥ കലാകാരന്‍ ,  ഉദര പൂരണം   വേഗം തീര്‍ക്കണം ......