Posts

Showing posts from June, 2011

പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍

Image
പൊതുവേ ഇടതു പക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെ ഒന്ന് ഞോണ്ടാന്‍ ഉപയോഗിക്കുന്ന ഒന്നാണ്  "പരിപ്പ്  വടയും കട്ടന്‍ ചായയും " , അല്ലെങ്കില്‍  "പരിപ്പ്  വടയും കട്ടന്‍ ചായയും " കുടിക്കുന്ന ആളിനെ കണ്ടാല്‍ ഉടനെ ചോദിക്കുന്ന ചോദ്യമാണ്  "നിങ്ങള്  കമ്മൂണിസ്റ്റാ? ". എന്താണ്  ഇങ്ങനെ ആള്‍ക്കാര്‍ പറയാന്‍ കാരണം ? കമ്മ്യൂണിസ്റ്റ്‌ കാര്‍  എല്ലാം ഇങ്ങനെ പരിപ്പ്  വടയും കട്ടന്‍ ചായയും കഴിച്ചു നടക്കുന്നവര്‍ ആണോ ? ഇത് എവിടെ നിന്ന് വന്നു ? ഒന്ന് പരിശോധിക്കാം . ശ്രീനിവാസന്റെ  സന്ദേശം എന്ന സിനിമയില്‍ നിന്നും ആണ് ഈ ബ്രാന്‍ഡ്‌  ഉത്ഭവിക്കുന്നത് . അല്ലെങ്കില്‍  "പരിപ്പ്  വടയും കട്ടന്‍ ചായയും " കമ്മ്യൂണിസ്റ്റ്‌ കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് .  ഇലക്ഷന്‍ അടുക്കുന്ന സമയങ്ങളില്‍ ഈ സിനിമ ഇട്ടും, ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു  ശങ്കരാടി അടിക്കുന്ന ഈ ഡയലോഗ് ഉള്‍പ്പെടുന്ന  " കോമഡി " സീന്‍  ഇട്ടും  പാര്‍ട്ടി നേതാക്കന്മ്മാരുടെ പ്രസംഗ ത്തിനിടക്ക്  ഈ സീന്‍ മിക്സ് ചെയ്തു ചേര്‍ത്തും  ഒക്കെ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെ കടന്നാക്രമിക്കുക എന്നത് ഒരു പതിവാണ് . ഈ സിനിമ ഇറങ്ങുന്നത്

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം

Image
ഒരു  തൈ നടുമ്പോള്‍  ഒരു തണല്‍ നടുന്നു ! നടു നിവര്‍ക്കാനൊരു കുളുര്‍ നിഴല്‍ നടുന്നു പകലുറക്കത്തിനൊരു മലര്‍ വിരി നടുന്നു  മണ്ണിലും വിണ്ണിന്റെ  മാറിലെച്ചാന്ത്തൊ- ട്ടഞ്ജനമിടുന്നു.   ഒരു വസന്തത്തിനു  വളര്‍പന്തല്‍ കെട്ടുവാന്‍  ഒരു കാല്‍ നടുന്നു.  ആയിരം പാത്രത്തി- ലാത്മഗന്ധം പകര്‍ - ന്നാടുമൃതുകന്യയുടെ  യാര്‍ദ്രത നടുന്നു . തളിരായുമിലയായും- മിത്തല്‍ വിരിയുമഴകായു- മിവിടെ നിറമേളകള്‍   മിഴികളില്‍ നടുന്നു.  ശാരികപ്പെണ്ണിന്നു  താണിരുന്നാടാനൊ- രൂഞ്ഞാല്‍  നടുന്നു . കിളിമകള്‍ പ്പെ ണ്ണി ന്റെ  തേന്‍ കുടം വെയ്ക്കാനൊ - രുറിയും  നടുന്നു . അണ്ണാറക്കണ്ണനും പൊന്നോണമുണ്ണുന്ന  പുകിലുകള്‍ നടുന്നു . കൊതിയൂറി നില്‍ക്കുന്ന  കുസൃതി ക്കുരുന്നിന്റെ  കൈ നിറയെ മടി നിറയെ  മധുരം നടുന്നു . ഒരു കുടം നീരുമായ്  ഓടുന്ന മുകിലിനും  ഒളിച്ചുപോം കാറ്റിനും  ഒന്നിച്ചിറങ്ങാന്‍  ഒതുക്കുകള്‍ നടുന്നു . കട്ടു മതിയാവാത്ത  കാട്ടിലെ കള്ളനും  നാട്ടിലെ കള്ളനും  നടുവഴിയിലെത്തവേ  വാനോളമുയരത്തില്‍  വാവല്‍ക്കരിങ്കൊടികള്‍  കാട