Posts

Showing posts from February, 2013

രോഗീപരിചരണം വോട്ടിനല്ല: മാര്‍ ക്രിസോസ്റ്റം

Image
പെരുനാട്: അശരണരെ സഹായിക്കാനുള്ള പാലിയേറ്റീവ് കെയര്‍ പദ്ധതി കമ്യൂണിസ്റ്റുകാര്‍ ഏറ്റെടുത്തത് വോട്ടിനുവേണ്ടിയല്ലെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത പറഞ്ഞു. ഞങ്ങളെപ്പോലുള്ളവര്‍ രോഗികള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ കമ്യൂണിസ്റ്റുകാര്‍ അവര്‍ക്ക് ഭക്ഷണവും മരുന്നും നല്‍കി തുണയാകും. വോട്ട് കിട്ടുമെന്ന പ്രതീക്ഷയിലല്ല കമ്യുണിസ്റ്റുകാര്‍ ഇതൊക്കെ ചെയ്യുന്നത്. മരിക്കാന്‍ കിടക്കുന്നവനെ സന്തോഷത്തോടെ മരിക്കാന്‍ സഹായിക്കുകയാണ് വേണ്ടത്. രോഗാവസ്ഥയില്‍ മരുന്നും ഭക്ഷണവും നല്‍കി അവരെ സന്തോഷവാനാക്കുകയാണ് പാലിയേറ്റീവ് കെയര്‍ പദ്ധതിയിലൂടെ സിപിഐ എം നടപ്പാക്കുന്നത്. പാലിയേറ്റീവ് കെയര്‍ പദ്ധതി ഇന്ത്യയില്‍ ആദ്യം കൊണ്ടുവന്നത് മദര്‍ തെരേസയാണ്. രോഗികളെയും മരിക്കാറായവരെയും അവര്‍ തന്റെ വീട്ടിലെത്തിച്ച് ചൂടും ഭക്ഷണവും വെള്ളവുമൊക്കെ നല്‍കും. ജിവിച്ചിരിക്കുമ്പോള്‍ മരിക്കാന്‍ പഠിപ്പിച്ചത് ക്രിസ്തുവാണ്. ക്രിസ്തു മരിച്ച് സ്വര്‍ഗത്തില്‍ പോയപ്പോള്‍ കൂടെ കൊണ്ടുപോയത് ഒരു കള്ളനെയാണ്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് ഞങ്ങളൊക്കെ മരിച്ചാല്‍ സ്വര്‍ഗത്തില്‍ പോകുമെന്ന്. ഞങ്ങളെപ്പോലെയുള്ളവര

എന്താണ് ഈ എട്ടിന്റെ പണി ?

Image
നമ്മളില്‍ പലരും പലപ്പോഴും പറയാറുള്ള ഒരു പ്രയോഗമാണ്  " എട്ടിന്റെ പണി ".  " അളിയാ അത് വിട്ടേരെ,  അത് ചുമ്മാ എട്ടിന്റെ പണിയാകും " " ഡേ ... ചുമ്മാ കളിയ്ക്കാന്‍ നിക്കല്ലേ എട്ടിന്റെ പണി തരുമേ " " കലിപ്പ്  ആണളിയാ,     വെറുതെ എന്തിനാ എട്ടിന്റെ പണി കിട്ടും " " അടിവില്ല്  സാധനമാ,  എന്തിനാ എട്ടിന്റെ പണി  മേടിക്കുന്നത് " " കൂതറ കേസ് ആണ് , അവസാനം എട്ടിന്റെ പണിയാകും " " എട്ടിന്റെ പണി മേടിക്കെണ്ടയെങ്കില്‍  നിന്ന് തിരിയാതെ പോടെ " " മച്ചാ , നമ്മള്‍ എന്തിനാടാ വെറുതെ എട്ടിന്റെ പണിക്കു തോള്  കൊടുക്കുന്നത് "  " എന്തിരിനു നമ്മള്  വെറുതെ എട്ടിന്റെ പണിക്കും മറ്റും നിക്കണത് " " മച്ചമ്പി , അത്  കൊണ്ടിയാ , എട്ടിന്റെ പണി നമുക്ക് കിട്ടും " ശെരിക്കും എന്താണ് ഈ എട്ടിന്റെ പണി ? നിങ്ങള്‍ക്കു അറിയാമോ ? ഇല്ലെങ്കില്‍ ഞാന്‍ പറഞ്ഞു തരാം എന്താണ്  ഈ എട്ടിന്റെ പണി എന്ന്   കുറച്ചു ദിവസമായി  ചെറിയ തോതില്‍ ഒരു പുറം വേദന ഉണ്ട് . അത് വേറെ ഒരു എട്ടിന്റെ  പണി  കൊണ്ട് കിട്ടിയതാണ് .  "ഒരു  കാള കേട്ട