Posts

Showing posts from 2017

തെരുവ് ചിത്രകാരന്‍

Image
ഇന്ന് വൈകിട്ട് അടൂരില്‍ എത്തിയപ്പോള്‍ വണ്‍വേ തീരുന്നതിന്റെ സമീപം കുറെ ആള്‍ക്കാര്‍ കൂടി നില്കുന്നത് കണ്ടു എന്താണ് എന്ന് നോക്കിയപ്പോള്‍ ആണ് പൊളിച്ചു കളഞ്ഞ നെല്ലിവിളയില്‍ ടെക്സ്റ്റയില്‍സിന്റെ അവശേഷിച്ച ഭിത്തിയില്‍ ചോക്കും കരിയും പച്ചിലയും ഉപയോഗിച്ച് ചിത്രം വരച്ചിടുന്ന ആ മനുഷ്യനെ കണ്ടത് .  കാര്‍ കൊണ്ട് പോയി Suresh Babu അണ്ണന്റെ എസ് ബി ബുക്ക്‌ സ്റ്റാളിനു എതിര്‍വശത്ത് ഒതുക്കിയിട്ട് സുഹൃത്തുക്കള്‍ ആയ ശ്രീനി എസ് മണ്ണടിയോടും Muhammed Anas നുമൊപ്പം കട്ടന്‍ ചായ കുടിക്കാന്‍ ബെസ്റ്റ് ബേക്കറിയില്‍ കയറി .  തിരിച്ചു മടങ്ങി വന്നപ്പോഴേക്കും ചിത്രം പൂര്‍ത്തീകരിച്ചു കലാകാരന്‍ കയ്യില്‍ ഉള്ള കവറുമായി നീങ്ങി തുടങ്ങിയിരുന്നു . ഞങ്ങള്‍ ഒപ്പം എത്തി , ഒരു ചായ കുടിച്ചാലോ എന്ന ഞങ്ങളുടെ ചോദ്യത്തിന് എനിക്കൊന്നു അഞ്ചു മിനിട്ട് ഇരിക്കണം ആകെ വിയര്‍ത്തു മുഷിഞ്ഞു ഒപ്പം കയ്യിലെ കരി കഴുകുകയും വേണം എന്നാ മറുപടി ആണ് തിരിച്ചു കിട്ടിയത് , എങ്കില്‍ വരൂ എന്ന് പറഞ്ഞ് Anshad Adoor ന്റെ മൊബൈല്‍ സര്‍വീസ് ഷോപ്പിന്‍റെ തിണ്ണയിലേക്ക് ഇരുന്നു . പിന്നെ സ്വസ്ഥമായി ഇരുന്നു ക്ഷീണം മാറിയതിനു ശേഷം ഞങ്ങളോട് സംസാരിക്കാന്‍ തുടങ്ങി ചിത്രകലയെ ക